Home യൂറോപ്പ് പാരിസ് ഡയമണ്ട് ലീഗില്‍ തിളങ്ങി മലയാളി താരം എം ശ്രീശങ്കര്‍ ; ലോങ് ജംപില്‍ 8.09...

പാരിസ് ഡയമണ്ട് ലീഗില്‍ തിളങ്ങി മലയാളി താരം എം ശ്രീശങ്കര്‍ ; ലോങ് ജംപില്‍ 8.09 മീറ്റര്‍ ചാടി സ്വന്തമാക്കിയത് മൂന്നാം സ്ഥാനം

260
0

പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാമതെത്തിയത്. വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം ഡയമണ്ട് ലീഗില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍.മൂന്നാമത്തെ ശ്രമത്തില്‍ 8.09 മീറ്റര്‍ ചാടിയതോടെ ശ്രീശങ്കര്‍ രണ്ടാമത് എത്തിയിരുന്നു. എന്നാല്‍ നാലാമത്തെ ശ്രമം ഫൗളായി. ഈ ശ്രമത്തില്‍ സൈമണ്‍ ഇഹാമര്‍ 8.11 മീറ്റര്‍ ചാടുകയും ചെയ്‌തു. പാരിസില്‍ മത്സരിച്ച എക ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍. മത്സരത്തില്‍ ഗ്രീസിന്റെ മില്‍ത്തിയാദിസ് തെന്റഗ്ലൂവാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌.8.13 മീറ്ററാണ് മില്‍ത്തിയാദിസ് തെന്റഗ്ലൂ ചാടിയത്.സ്വിറ്റസര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമര്‍ രണ്ടാമതെത്തി. സ്വിറ്റസര്‍ലന്‍ഡിന്റെ സൈമണ്‍ ഇഹാമര്‍ രണ്ടാമതെത്തി.

Previous articleദോഹ അന്താരാഷ്ട്ര പുസ്തകമേള: സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ പവലിയന്‍
Next articleഇടുക്കി അസോസിയേഷന്‍ കുവൈത്ത് മുന്‍ പ്രസിഡണ്ട് ജോര്‍ജി മാത്യൂ നാട്ടില്‍ വച്ച്‌ നിര്യാതനായി

Leave a Reply