Home ഗൾഫ് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം ; ഐ പി എച്ച്‌ പവലിയന്‍ ഉത്ഘാടനം ചെയ്തു

ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം ; ഐ പി എച്ച്‌ പവലിയന്‍ ഉത്ഘാടനം ചെയ്തു

320
0

ദോഹ : ഖത്തറില്‍ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരാണലയമായ ഇസ്‌ലാമിക് പ്ബ്ലീഷിങ് ഹൗസിന്റെ വിഷയവൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ പവലിയൻ ശ്രദ്ധേയമാകുന്നു. ദോഹ എക്‌സിബിഷൻ ആന്റ് കണ്‍വെൻഷൻ സെന്ററില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് പുസ്‌തകോത്സവത്തില്‍ ഇസ്‌ലാമിക് പ്ബ്ലീഷിങ് ഹൗസിന്റെ പവലിയന്റെ ഉത്ഘാടനം ദീവാൻ അല്‍ അറബ് (ഖത്തര്‍ പോയട്ടറി സെന്റര്‍) ഡയറക്ടര്‍ ഷബീബ് അറാര്‍ അല്‍നുഐമി നിര്‍വഹിച്ചു. ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തര്‍ പ്രസിഡന്റ്‌ കാസിം ടി കെ, ജനറല്‍ സെക്രെട്ടറി നൗഫല്‍ പാലേരി, വൈസ് പ്രസിഡന്റ്‌ കെ സി അബ്ദുല്‍ ലത്തീഫ്, ഹബീബ് റഹ്മാൻ കീഴ്ശ്ശേരി, മുഹമ്മദ്‌ ബാബു ഐ എം, റഷീദ് മമ്ബാട്, ബഷിര്‍ അഹ്മദ് എന്നിവര്‍ പങ്കെടുത്തു.

പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം ദോഹ എക്സിബിഷ൯ ആന്റ് കണ്‍വെ൯ഷ൯ സെന്ററിലെ കള്‍ചറല്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ ഡോ. താജ് ആലുവ രചിച്ച ‘അസമത്വങ്ങളുടെ ആല്‍ഗരിതം’, എം.എസ്.എ റസാഖ് രചിച്ച ‘ആത്മീയ പാതയിലെ മഹാരഥ൯മാ൪’, ഹുസൈ൯ കടന്നമണ്ണ വിവ൪ത്തനം ചെയ്ത ‘റബീഉല്‍ അവ്വല്‍’ എന്നീ പുസ്തകങ്ങളുടെ ഖത്തറിലെ പ്രകാശനം നടന്നു. ‘അസമത്വങ്ങളുടെ ആല്‍ഗരിത’ത്തിന്റെ പ്രകാശനം പുസ്തക മേളയുടെ സംഘാടകരായ ഖത്ത൪ സാംസ്കാരിക മന്ത്രാലയത്തിലെ വിവ൪ത്തന വിഭാഗം മേധാവി മുഹമ്മദ് അല്‍ കുവാരി, റേഡിയോ മലയാളം സി.ഇ.ഒ അ൯വ൪ ഹുസൈന് നല്‍കിക്കൊണ്ട് നി൪വഹിച്ചു.

ദോഹ എക്സ്ബിഷ൯ സെന്റ൪ ഡയറക്ട൪ ജാസിം അഹ്മദ് അല്‍ ബൂഐനൈ൯, ഖത്ത൪ ഓതേഴ്സ് ഫോറം ഡയറക്ട൪ ആയിശ അല്‍ കുവാരി, പുസ്കതകമേളയുടെ സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്വാലിഹ് ഗരീബ്, ഇന്ത്യ൯ സ്പോ൪ട്സ് സെന്റ൪ പ്രസിഡന്റ് ഇ. പി. അബ്ദൂറഹ്‍മാ൯, ദോഹ അല്‍ മദ്‍റസ അല്‍ ഇസ്ലാമിയ്യ പ്രി൯സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ്, സെന്റ൪ ഫോ൪ ഇന്ത്യ൯ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് കെ.സി.അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സെമിനാ൪ കോഓഡിനേറ്റ൪ ബഷീ൪ അഹ്‍മദ്, സിഐസി ബുക്ക് ഡിപോ ഇ൯ചാ൪ജ് റഷീദ് മമ്ബാട് തുടങ്ങിയവ൪ പരിപാടിയില്‍പങ്കെടുത്തു.പുസ്തകപ്രകാശനത്തോടനുബന്ധിച്ച്‌ നടന്ന ‘സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതില്‍ വിവ൪ത്തനത്തിന്റെ പങ്ക്’ എന്ന അറബി ഭാഷാ സെമിനാറില്‍ ഡോ. താജ് ആലുവ മോഡറേറ്ററായിരുന്നു.

ഡോ. അബ്ദുല്‍ വാസിഅ്, ഹുസൈ൯ കടന്നമണ്ണ, എം.എസ്.അബ്ദുറസാഖ് തുടങ്ങിയവ൪ സംസാരിച്ചു. പത്തു ദിവസം നീണ്ടു നില്‍‌ക്കുന്ന പുസ്തകോത്സവത്തിലെ ഐ പി എച് സ്റ്റാളില്‍ തെരഞ്ഞെടുത്ത പുസ്ത്ക കിറ്റുകള്‍ പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്. ഐ പി എച്ചിന്റെ എണ്ണൂറില്‍ പരം ഗ്രന്ഥ ശേഖരം വായനക്കാര്‍‌ക്കുള്ള സുവര്‍‌ണാ വസരമായിരിയ്‌ക്കും.ഖുര്‍‌ആന്‍ പരിഭാഷ,വ്യാഖ്യാനം, ഹദീഥ്പഠനം,ബാലസാഹിത്യം,ഇസ്ലാമിക കുടും‌ബ സം‌വിധാനം,പ്രവാചക ജീവിതം,ഹജ്ജ്‌ – ഉം‌റ,ഇസ്ലാം പരിചയം തുടങ്ങിയ വിഷയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പുസ്‌തകങ്ങളുടെ പത്യേക കിറ്റുകളും പുസ്ത്കോത്സവത്തില്‍ വിലക്കുറവില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ പുസ്‌തക പ്രേമികള്‍ക്ക് സന്ദര്‍ശിക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് സമയം.മെട്രോ യാത്രക്കാര്‍ സിറ്റിസെന്ററിനടുത്തുള്ള ഡി.ഇ.സി.സി സ്റ്റേഷനിലാണ്‌ ഇറങ്ങേണ്ടത്.ജൂണ്‍ 21 വരെ പുസ്‌തകോത്സവം തുടരും.

ഷഫീക് അറക്കല്‍

Previous articleഇടുക്കി അസോസിയേഷന്‍ കുവൈത്ത് മുന്‍ പ്രസിഡണ്ട് ജോര്‍ജി മാത്യൂ നാട്ടില്‍ വച്ച്‌ നിര്യാതനായി
Next articleഇടവപ്പാതി സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Leave a Reply