തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സര്‍വീസുകള്‍ക്കുശേഷം ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സര്‍വീസുകള്‍ക്കായി കേരളത്തില്‍നിന്ന് 10 റൂട്ടുകള്‍ പരിഗണനയില്‍. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ഇതില്‍ നിലമ്ബൂര്‍-മേട്ടുപാളയം, കൊല്ലം-തിരുനെല്‍വേലി റൂട്ടുകളുമുണ്ട്.
വന്ദേ മെട്രോ റൂട്ടുകള്‍
എറണാകുളം-കോഴിക്കോട്
കോഴിക്കോട്-പാലക്കാട്
പാലക്കാട്-കോട്ടയം
എറണാകുളം-കോയമ്ബത്തൂര്‍
തിരുവനന്തപുരം-എറണാകുളം
കൊല്ലം-തിരുനെല്‍വേലി
കൊല്ലം-തൃശൂര്‍
മംഗളൂരു-കോഴിക്കോട്
നിലമ്ബൂര്‍-മേട്ടുപാളയം
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് ഉണ്ടാകില്ല. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ച് വന്ദേ മെട്രോ ട്രെയിനുകള്‍ക്ക് അനുമതി നല്‍കുന്നത് റെയില്‍വേ ബോര്‍ഡ്. പൂര്‍ണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനില്‍ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് നവംബറില്‍ പുറത്തിറക്കും. ചരിത്ര നിമിഷം: ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോയുടെ പരീക്ഷണയോട്ടം വിജയം
വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രം വന്ദേ മെട്രോ പദ്ധതി ആരംഭിച്ചത്. യൂറോപ്പിലെ റീജിയണല്‍ ട്രെയിനുകള്‍ക്ക് സമാനമാണ് ഈ പദ്ധതി. സഞ്ചാരികള്‍ക്ക് ലോകോത്തര യാത്രാനുനുഭവം നല്‍കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.














