Home ഇന്ത്യ ബസുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

ബസുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

267
0

ബസുകള്‍ ഉള്‍പ്പടെയുള്ള വലിയവാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു.
സെപ്തംബര്‍ 1 മുതല്‍ ഇവയ്ക്കും എഐ ക്യാമറ വഴി പിഴയീടാക്കും. ക്യാമറകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാകാന്‍ രണ്ട് മാസം വരെ സമയമെടുക്കുമെന്നും അവലോകനയോഗം വിലയിരുത്തി. ക്യാമറ വഴി 56 വിഐപികളുടെ നിയമലംഘനം കണ്ടെത്തിയെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇരുചക്രവാഹനങ്ങളും ഓട്ടോയും ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും സീറ്റ് ബല്‍റ്റ് വേണമെന്നാണ് നിയമം. സീറ്റ് ബല്‍റ്റില്ലാതെയോടുന്ന ബസുകളൊക്കെ എഐ ക്യാമറകളില്‍ കുടുങ്ങുന്നുണ്ടങ്കിലും ഇപ്പോള്‍ പിഴയീടാക്കുന്നില്ല. എന്നാല്‍ സെപ്തംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം ഡ്രൈവറും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റിടാതിരുന്നാല്‍ പിഴയീടാക്കും.

എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കുന്നതില്‍ വലിയ കാലതാമസം നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. നാല് ദിവസം കൊണ്ട് 3,52730 നിയമലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും 10457 എണ്ണത്തിന് മാത്രമാണ് പിഴ നോട്ടീസ് അയക്കാനായത്. നിയമലംഘനങ്ങളുടെ സൂക്ഷമപരിശോധനക്ക് കെല്‍ട്രോണ്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതും സാങ്കേതിക പ്രശ്നങ്ങളുമാണ് കാരണം. പരിഹരിക്കാനായി ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ മന്ത്രി കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. എംപിമാരും എംഎല്‍എമാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പടെ 56 വിഐപികളുടെ നിയമലംഘനം ക്യാമറ പിടിച്ചു. ഇവര്‍ക്കെല്ലാം നോട്ടീസ് അയക്കും. പിഴയീടാക്കല്‍ തുടങ്ങിയ ശേഷം പ്രതിദിന മരണനിരക്ക് പകുതിയോളം കുറഞ്ഞെന്നും അവലോകനയോഗം വിലയിരുത്തി.

Previous articleവന്ദേ മെട്രോ ; കേരളത്തില്‍ 10 റൂട്ടുകള്‍ പരിഗണനയില്‍.
Next articleഎം.പി ഫണ്ട് വിനിയോഗത്തിൽ തോമസ് ചാഴികാടൻ ഒന്നാമത്

Leave a Reply