Home ഇന്ത്യ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​ർ : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​ർ : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

66
0

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​രും ത​റ​വാ​ട് പ​ള്ളി​യു​മാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ റി​പ്പോ​ർ​ട്ട് ഏ​റ്റു​വാ​ങ്ങി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്. കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യും പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യും വ​ലി​യ വി​ശ്വാ​സ സാ​ക്ഷ്യ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​വ​ക പ്ര​തി​നി​ധി​സം​ഘം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും കൂ​രി​യാ​വി​ഹി​ത​വും കൈ​മാ​റി​യ​ത്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ, മു​ൻ കൈ​ക്കാ​ര​ന്മാ​ർ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി, കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

Previous articleകു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ​ ദി​നം ആ​ച​രി​ച്ചു
Next articleമ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി ഡാ​ർ​വി​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ

Leave a Reply