Home ഓഷിയാന മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി ഡാ​ർ​വി​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി ഡാ​ർ​വി​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ൾ

69
0

ഡാ​ർ​വി​ൻ: മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും സ​മ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ൾ. 2025 സെ​പ്റ്റം​ബ​റിൽ ബൈ​ബി​ൾ മാ​സാ​ച​ര​ണ​മാ​യി ഇ​ട​വ​ക ആ​ഘോ​ഷി​ച്ച​പ്പോ​ൾ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്തി​നെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ൽ മ​ല​യാ​ള​ത്തി​ൽ പ​ക​ർ​ത്തിയെഴു​തി തു​ട​ങ്ങി. ഏ​ക​ദേ​ശം നാ​ലു​മാ​സം കൊ​ണ്ട് മ​ല​യാ​ളം പ​ക​ർ​ത്തി​യെ​ഴു​ത്തു പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത​ബോ​ധ​ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലും പ​ക​ർ​ത്തി​യെ​ഴു​തി. സ​മ്പൂ​ർ​ണ ബൈ​ബി​ൾ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി പ​ക​ർ​ത്തി​യെ​ഴു​ത്ത് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത് ദൈ​വ​ത്തി​ന്‍റെ വ​ലി​യ അ​നു​ഗ്ര​ഹ​വും ഇ​ട​വ​ക മ​ക്ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വുമാണെ​ന്ന് വി​കാ​രി ഫാ. ​ഡോ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

Previous articleകു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​ർ : മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Next articleസോ​ഷ്യ​ല്‍ മീ​ഡി​യ ദി​ന​ത്തി​ല്‍ സു​ഭാ​ഷ് സു​ബ്ര​മ​ണ്യ​ന് മീ​ഡി​യ പ്ല​സി​ന്‍റെ ആ​ദ​രം

Leave a Reply