Home യൂറോപ്പ് കോർക്കിൽ ജെസിബി ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം കൊള്ളയടയ്ക്കാൻ ശ്രമം

കോർക്കിൽ ജെസിബി ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം കൊള്ളയടയ്ക്കാൻ ശ്രമം

89
0

കൗണ്ടി കോര്‍ക്കിലെ Mallow-യില്‍ ജെസിബി ഉപയോഗിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെ എടിഎം കൊള്ളയടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30-ഓടെ Ballydahin-ലുള്ള സൂപ്പര്‍ വാല്യു സ്റ്റോറിന് നേരെയാണ് കള്ളന്മാര്‍ ജെസിബി ഇടിച്ചുകയറ്റിയത്. ഷോപ്പിന്റെ മുന്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന സ്റ്റീല്‍ കൊണ്ടുള്ള സുരക്ഷാ സംവിധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെ ഇവര്‍ പിന്‍വാങ്ങി. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും, ജെസിബി, എടിഎം എന്നിവയുടെ ഫോറന്‍സിക് പരിശോധന നടത്തിയുമാണ് മുന്നോട്ടുപോകുന്നത്.

സംഭവത്തെ പറ്റി എന്തെങ്കിലും വിവരമുള്ളവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു :
Mallow Garda Station – 022 31450
Garda Confidential Line – 1800 666 111

Previous articleകരിമ്പാനി: കങ്ങഴയ്ക്കാട്ട് ജോസ് ജോസഫ് | Live Funeral Telecast Available
Next articleഇന്ത്യക്കാർക്ക് ഇനി ജർമൻ എയർപോർട്ടുകളിലൂടെ യാത്ര ചെയ്യാൻ ട്രാൻസിറ്റ് വിസ ആവശ്യമില്ല

Leave a Reply