Home ഇന്ത്യ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാക്ക് പാലിച്ചു ; വി.ഡി സതീശൻ

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാക്ക് പാലിച്ചു ; വി.ഡി സതീശൻ

88
0

വിജയം സാധ്യമാക്കി തീർത്ത യുഡിഎഫ് നേതാക്കൾക്കും യുഡിഎഫ് പ്രവർത്തകർക്കും വിജയം സമർപ്പിക്കുന്നു. കേരളത്തിലുടനീളം ശക്തമയ പ്രചരണം നടത്തിയ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി മറ്റു എഐസിസി നേതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ, കേരളത്തിൽ യുഡിഎഫിനെ തിളക്കമാർന്ന വിജയത്തോടുകൂടി തിരിച്ചുകൊണ്ടുവരുമെന്ന് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിക്കാനായി. കേരളത്തിലെ ജനങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ഇത്ര വലിയ വിജയം ടിം യുഡിഎഫിന് സമ്മാനിച്ചത്. അക്ഷരാർത്ഥത്തിൽ ടിം യുഡിഎഫ് ഒരു കുടുംബമായി ഒരുമിച്ച് നിന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇത് മതേതര കേരളമാണെന്ന് മലയാളികൾ രാജ്യത്തിനു മുന്നിൽ നടത്തിയ ഒരു പ്രഖ്യാപനം കൂടിയാണ് യുഡിഎഫിന്റെ വിജയമെന്നും എല്ലാ വർഗിയവാദത്തിനുമെതിരെ ശക്തമായ മതേതര നിലപാട് സ്വീകരിച്ചതിന്റെ അംഗീകാരംകൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ സ്ത്രീകളും യുവാക്കളും യുഡിഎഫിനെ വലിയ രീതിയിൽ സഹായിച്ചു. അവരുടെ പ്രതീക്ഷയാണ് ഇന്ന് യുഡിഎഫ് എന്നും വി.ഡി സതീശൻ പറഞ്ഞു.

Previous articleചരിത്രം തിരുത്തി സന്ദീപ് വാര്യർ ; തൃക്കരിപ്പൂരിൽ മിന്നും ജയം
Next articleസ്വപ്നം ഫലം കണ്ടില്ല ; പി.സി ജോർജിനും ഷോൺ ജോർജിനും കനത്ത തിരിച്ചടി

Leave a Reply