Home ഇന്ത്യ സ്വപ്നം ഫലം കണ്ടില്ല ; പി.സി ജോർജിനും ഷോൺ ജോർജിനും കനത്ത തിരിച്ചടി

സ്വപ്നം ഫലം കണ്ടില്ല ; പി.സി ജോർജിനും ഷോൺ ജോർജിനും കനത്ത തിരിച്ചടി

127
0

കോട്ടയം : നിയമസഭയിൽ അച്ഛനും മകനും ഒന്നിച്ച് സീറ്റിലിരിക്കുമെന്ന പി.സി. ജോർജിന്റെ സ്വപ്നം ഫലം കണ്ടില്ല. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തോൽവി ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിലും ജോർജും മകനും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എൻഡിഎ ക്യാമ്പുകളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

ജയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ പി.സി. ജോർജ്, തന്റെ വിജയത്തിൽ സംശയമുള്ളവരുമായി പന്തയം വെക്കാൻ തയ്യാറാണെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാൽ പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥി ബഹുദൂരം മുന്നിലാണ്. എൽഡിഎഫ് രണ്ടാം സ്ഥാനത്തും പി.സി. ജോർജ് മൂന്നാം സ്ഥാനത്തുമാണ്. തന്റെ തട്ടകത്തിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ ജോർജിനായില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.

പാലായിൽ ജോസ് കെ. മാണി മൂന്നാം സ്ഥാനത്താകുമെന്നും മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും അവകാശപ്പെട്ട ഷോൺ ജോർജിനും വോട്ടർമാർ കനത്ത പ്രഹരം നൽകി. സിറ്റിങ് എംഎൽഎ മാണി സി. കാപ്പൻ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോൾ ഷോൺ ജോർജ് മൂന്നാം സ്ഥാനത്താണ്. ക്രൈസ്തവ വോട്ടുകൾ ഏകീകരിക്കപ്പെടുമെന്നും ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകുമെന്നും ഷോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും പാലായിലെ വോട്ടർമാർ യുഡിഎഫിനൊപ്പം നിന്നു.

Previous articleസോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാക്ക് പാലിച്ചു ; വി.ഡി സതീശൻ
Next articleപേരാവൂരിൽ സണ്ണി ജോസഫ് ഹാട്രിക് തികച്ചു ; കെ.കെ. ശൈലജയ്ക്ക് വീണ്ടും അടിതെറ്റി

Leave a Reply