ലണ്ടന്‍ : യുകെയിലെ ഇമിഗ്രേഷന്‍ വഷളാവുന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ അനധികൃതമായി തൊഴില്‍ ചെയ്യുന്ന 11 പേര്‍ പിടിയിലായി. ഇന്ത്യ, ഇറാഖ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് പേരാണ് സറേയിലെ കെംപ്ടണ്‍ പാര്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും പിടിയിലായത്. കൂടാതെ വ്യാപകമായ തെരച്ചിലില്‍ അടുത്തുള്ള വീടുകളില്‍ നിന്നും ഇന്ത്യാക്കാരായ രണ്ടുപേരെയും അറസ്ററ് ചെയ്തു. ഇതില്‍ അഞ്ചുപേരെ ഡീപോര്‍ട്ടേഷനായി ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ എത്തിച്ചിരിയ്ക്കയാണ്. മറ്റ് ആറുപേരെ ഇമിഗ്രേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഹോം ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.കര്‍ശനമായ ഉപാധികളോടെയാണ് അനുവദിച്ചിത്.
ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റും, സറേ പോലീസും, സൗത്ത് ഈസ്ററ് റീജിയണല്‍ ഓര്‍ഗനൈസ്ഡ് ൈ്രകം യൂണിറ്റും സംയുക്തമായി നടത്തിയ റെയ്ഡാണ് വിജയകരമായി കലാശിച്ചത്. രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2024 ഒക്ടോബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 11,000 റെയ്ഡുകള്‍ നടത്തിയതിലൂടെ 8,000 ത്തിലധികം അനധികൃത കുടിയേറ്റക്കാരെ അറസ്ററ് ചെയ്തിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്ത ഏകദേശം 50,000~ത്തോളം പേരെയാണ് ഇതുവരെ നാടുകടത്തിയതെന്നും ഇമിഗ്രേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ജോസ് കുമ്പിളുവേലില്‍














