Home ഓഷിയാന വത്തിക്കാനില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അനാവരണം ചെയ്തു

വത്തിക്കാനില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അനാവരണം ചെയ്തു

77
0

വത്തിക്കാന്‍ സിറ്റി : ക്രിസ്മസിന് മുന്നോടിയായി ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും അനാവരണം ചെയ്തു. വത്തിക്കാന്‍ സ്റേററ്റ് ഗവര്‍ണറേറ്റ് പ്രസിഡന്‍റ് സിസ്ററര്‍ റാഫേല പെട്രിനി ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. വടക്കന്‍ ഇറ്റലിയിലെ ബോള്‍സാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവര്‍ണറേറ്റിന്‍റെ സെക്രട്ടറി ജനറല്‍മാരായ ആര്‍ച്ച്ബിഷപ് എമിലിയോ നാപ്പ, ബിഷപ് ജ്യുസെപ്പെ പുഗ്ളിസി~അലിബ്രാണ്ടി, വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും, ട്രീയും പുല്‍ക്കൂടും ഒരുക്കി നല്‍കിയ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

ഇറ്റലിയിലെ ബോള്‍സാനോ പ്രവിശ്യയില്‍നിന്നു കൊണ്ടുവന്ന ക്രിസ്മസ് ട്രീയ്ക്ക് 88 അടി ഉയരമുണ്ട്. ഇറ്റലിയിലെ സലേര്‍ണൊ പ്രവിശ്യയും നോചെറ ഇന്‍ഫെരിയോറെ സാര്‍ണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിന്‍റെ തനിമ തെളിഞ്ഞുനില്‍ക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം. 2026 ജനുവരി 11 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും.

ജോസ് കുമ്പിളുവേലില്‍

Previous articleനോര്‍ക്ക സംഘം ജര്‍മനിയില്‍
Next articleയുകെയിലെ ക്രിസ്മസ് ചന്തകളില്‍ മിന്നല്‍ ഇമിഗ്രേഷന്‍ റെയ്ഡ് ; ഇന്ത്യാക്കാര്‍ അടക്കം 11 അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍

Leave a Reply