അന്തരാഷ്ട്ര അംഗീകാരവുമായി മലയാളിയായ നതാലിയ ശ്യാമിന്‍റെ സിനിമ.’ഫുട് പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ എന്ന ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമ ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവലിലും യു കെ ഏഷ്യന്‍ ഫിലിം ഫെസ്‌റ്റിവലിലും പ്രദര്‍ശിപ്പിച്ചു.ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രഥമസിനിമ എന്ന വിഭാഗത്തില്‍ ചിത്രം പുരസ്‌കാരം നേടി. യു കെ ഫിലിം ഫെസ്റ്റിവലില്‍ ‘നമ്മുടെ കഥകള്‍’ എന്ന വിഭാഗത്തില്‍ സംവിധായക നതാലിയയ്ക്കും ‘Making waves Globally ‘എന്ന വിഭാഗത്തില്‍ പ്രധാന നടന്‍ ആദില്‍ ഹുസൈനും പുരസ്‌കാരം ലഭിച്ചു.ഇംഗ്ലീഷില്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ സംവിധായിക നതാലിയ ശ്യാമും,ഇതിന്റെ തിരക്കഥ എഴുതിയ നീത ശ്യാമും നാടകാചാര്യന്‍ ഓ മാധവന്റെ മകള്‍ ജയശ്രീയുടെയും ശ്യാമിന്റെയും മക്കളാണ്.
നതാലിയ, ലണ്ടനിലെ റെഡ്‌ഡിങ് യൂണിവേഴ്സിറ്റിയില്‍ നിന്നും ചലച്ചിത്ര സംവിധാനത്തില്‍ ബിരുദം നേടിയിട്ടുണ്ട്.നീതയുടെ ഈ തിരക്കഥയ്ക്ക് അമീര്‍ ഖാന്‍ ജൂറി അംഗമായ ‘സിനിസ്റ്റാന്‍’ തിരക്കഥ മത്സരത്തില്‍ രണ്ടു വര്‍ഷം മുന്‍പ്‌അവാര്‍ഡ് ലഭിച്ചതാണ്.നിര്‍മാണം, ‘The production Head quarters ltd UK ‘ യുടെ നേതൃത്വത്തില്‍ മോഹന്‍ നടാര്‍ ആണ് നിര്‍വഹിച്ചത്. ബോളിവുഡിലെ പ്രശസ്ത നടന്‍ ആദില്‍ ഹുസൈനെ കൂടാതെ ബ്രിട്ടീഷ് നടനായ അന്റോണിയയും,മലയാളത്തിലെ പ്രമുഖ നടികളായ നിമിഷ സജയനും ലെനയും ചിത്രത്തില്‍ അഭിനയിക്കുണ്ട്.അഴകപ്പനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ശബ്ദ ലേഖനം ഓസ്കര്‍ ജേതാവായ റസൂല്‍ പൂക്കുറ്റിയാണ് നിര്‍വഹിച്ചിരിക്കുന്നത്.ഈ ചിത്രം ഉടനെതന്നെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ പച്ചയായ ജീവിതമാണ് ഈ സിനിമ പറയുന്നത്.












