Home ഇന്ത്യ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് ജെ.ഡി.യു നേതാവ്

പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് ജെ.ഡി.യു നേതാവ്

341
0

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് ജനത ദള്‍ യൂണൈറ്റഡ് നേതാവ് കെ.സി ത്യാഗി. സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരുടെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ കെ.സി ത്യാഗിയും മനസുതുറന്നിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്. മറ്റുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണം. പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ അവരെ കോണ്‍ഗ്രസ് പിന്തുണക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് സഖ്യമാണെങ്കിലും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അതില്‍ കൃത്യമായ റോളുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ശക്തമായ 200ഓളം സീറ്റുകളില്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ തയാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞു. സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.

Previous articleവൈദ്യുതി നിരക്കും കൂടുന്നു, യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും ; കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി
Next articleഅന്തരാഷ്ട്ര അംഗീകാരവുമായി മലയാളി; ‘ഫുട് പ്രിന്റ്സ് ഓണ്‍ വാട്ടര്‍’ ന്യൂ യോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍

Leave a Reply