Home നിര്യാതരായി യു കെ യിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

യു കെ യിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

430
0



ലണ്ടൻ : കാര്‍ഡിഫിലും മലയാളി കുടുംബനാഥൻ അകാലത്തിൽ വിട പറഞ്ഞു.  ജീവനെടുത്തത് ഹൃദയാഘാതം. യു കെ മലയാളികളിൽ ആശങ്കയുണർത്തി 50 തികയും മുമ്പെ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു !

ചെറിയൊരു ഇടവേളയ്ക്ക് ശേഷം യു കെ മലയാളികളെ തേടി വീണ്ടും ഒന്നിന് പിന്നാലെ ഒന്നായി മരണ വാർത്തകൾ. 50 വയസ്സ് പോലും തികയ്ക്കാതെ അപ്രതീക്ഷിതമായി  വേർപിരിയുന്നവരുടെ എണ്ണം കൂടുന്നത് യു കെ യിലെ മലയാളി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കൂട്ടുന്നതാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്‍ഡിഫിലെ ക്ലിഫ്ടണ്‍ റോഡില്‍ താമസിച്ച് വരികയായിരുന്ന ശ്രീ റെജി ജോര്‍ജാണ് ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. 48 വയസ്സ് മാത്രമായിരുന്നു ശ്രീ റെജി ജോർജിന്റെ പ്രായം. മൂവാറ്റുപുഴയിലെ കയനാട് സ്വദേശിയായ ശ്രീ റെജി ജോർജ് തച്ചുകുന്നേല്‍ കുടുംബാംഗമാണ്. 2009 ല്‍ യു കെ യിലെ സൗത്തെന്‍ഡില്‍ എത്തിയ ശ്രീ റെജി ജോർജ് 2 വര്‍ഷം മുന്‍പാണ് കാര്‍ഡിഫില്‍ എത്തിയത്. കാർഡിഫിൽ വീട്ടിൽ മകന്‍ ആല്‍ബിയോടൊപ്പമാണ് ശ്രീ റെജി ജോർജ്  താമസിച്ചിരുന്നത്.

ശ്രീ റെജി ജോർജിന്റെ സഹോദരന്‍ റിജോയും കുടുംബവും യു കെ യിലുണ്ട്. പരേതരായ ശ്രീ  റ്റി എസ് ജോര്‍ജ്, ശ്രീമതി സറാമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍.

ശ്രീ റെജി ജോർജിന്റെ ഭൗതീക ശരീരം നാട്ടില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. സംസ്‌കാര തീയതിയും മറ്റ്  വിവരങ്ങളും പിന്നീടറിയിക്കും. കാർഡിഫിലേയും അതിന് മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിലേയും മലയാളി അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട് ശ്രീ റെജി ജോർജ് പ്രവർത്തിച്ചിരുന്നു. യുക്‌മയുടെ കലാ കായിക പരിപാടികളിൽ എപ്പോഴും സജീവ സാന്നിധ്യമായിരുന്നു.

Previous articleഅറ്റ്ലാന്റായിലെ സെൻ്റ് പോൾ II മിഷനിൽ വിജയകരമായ കൺവെൻഷൻ കിക്കോഫ്
Next articleഅയർലണ്ടിൽ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ ‘കിയ’ (KIA) നിലവിൽ വന്നു

Leave a Reply