കൊളോണ്‍ : കൊളോണില്‍ നിന്നും കഴിഞ്ഞ 52 വര്‍ഷമായി മുടങ്ങാതെ ത്റൈമാസത്തില്‍ പ്രസിദ്ധീകരിയ്ക്കുന്ന നമ്മുടെ ലോകം സാഹിത്യ മാസികയുടെ ബുക്ക് റീഡിംഗ് പരമ്പര നവംബര്‍ 3 ന് തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 8 മണിവരെ നടക്കും. ജര്‍മനിയിലെ ബ്യ്രൂളില്‍ താമസിയ്ക്കുന്ന ചിത്രകാരന്‍ ജസ്ററിന്‍ പനയ്ക്കല്‍ കാക്കനാടന്റെ പ്രശസ്ത നോവല്‍ അടിയറവ് വായനയിലൂടെ അവതരിപ്പിയ്ക്കും. നമ്മുടെ ലോകം എഡിറ്റര്‍ പ്രസന്ന പിള്ള സ്വാഗതം ആശംസിയ്ക്കും. നമ്മുടെ ലോകം എംഡി ജോസ് പുതുശേരി അദ്ധ്യക്ഷത വഹിയ്ക്കും. മാദ്ധ്യമപ്രവര്‍ത്തകനും ലോക കേരളസഭ അംഗവുമായ ജോസ് കുമ്പിളുവേലില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.എല്‍സി വടക്കുംചേരി മോഡറേറ്ററായിരിയ്ക്കും. എൗിറ്റോറിയല്‍ ബോര്‍ഡ് അംഗം ഡോ.മേരിമ്മ നന്ദി പറയും.
മൂന്നു മാസത്തിലൊരിയ്ക്കല്‍ ആദ്യത്തെ തിങ്കളാഴ്ചയാണ് ബുക്ക് റീഡിംഗിന്റെ തുടര്‍ച്ചയുണ്ടാവുക. മലയാളം, ജര്‍മന്‍ ഇംഗ്ളീഷ്, ഇതര ഭാഷകളിലുള്ള പുസ്തകങ്ങള്‍ പ്രായഭേദമെന്യേ ആര്‍ക്കും അവതരിപ്പിയ്ക്കാന്‍ അവസരമുണ്ട്. നമ്മുടെ ലോകം മാസികയുടെ ഓഫീസില്‍ (Alte Wipperfuerther str.53, 51065 Koeln) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജോസ് പുതുശേരിയുടെ പക്കല്‍ (017656434579) പേര് രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ ലോകം മാസികയുടെ ചീഫ് എഡിറ്റര്‍ ജെയിംസ് കടപ്പള്ളിയും, കേരളത്തിലെ കണ്‍സല്‍ട്ടന്റ് എഡിറ്റര്‍ ഡോ.ജോര്‍ജ് ഓണക്കൂറുമാണ്.
ജോസ് കുമ്പിളുവേലില്‍














