Home ഓഷിയാന മെൽബൺ സോഷ്യൽ ക്ലബ് യുഎസിലേക്ക് ; ചാരിറ്റി പ്രവർത്തനങ്ങൾക്ക് അംഗീകാരം

മെൽബൺ സോഷ്യൽ ക്ലബ് യുഎസിലേക്ക് ; ചാരിറ്റി പ്രവർത്തനങ്ങൾക്ക് അംഗീകാരം

105
0

മെൽബൺ : യുഎസിലെ സാൻ ഫ്രാൻസിസ്കോ, ലൊസാഞ്ചലസ് എന്നിവിടങ്ങളിലെ മേഖലാ കോൺഫറൻസുകളിലും ലാസ് വേഗസിലെ നാഷനൽ കോൺഫറൻസിലും പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽനിന്ന് മെൽബൺ സോഷ്യൽ ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 1 മുതൽ 8 വരെ നടക്കുന്ന കോൺഫറൻസുകളിൽ പങ്കെടുക്കാനായി ക്ലബ് അംഗങ്ങൾ മെൽബണിൽനിന്ന് യാത്ര തിരിച്ചു. യുഎസിലെ വിവിധ മലയാളി സംഘടനകളുടെ കോഓർഡിനേഷൻ കമ്മറ്റിയാണ് ഈ വേൾഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. നവംബർ 6, 7, 8 തീയതികളിൽ മൂന്ന് ദിനരാത്രങ്ങൾ ലാസ് വേഗസിലെ പ്ലാനറ്റ് ഹോളിവുഡ് ഹോട്ടലിലാണ് നാഷനൽ കോൺഫറൻസ് നടക്കുന്നത്. ഫോമാ, ഫൊക്കാന, ഷിക്കാഗോ സോഷ്യൽ ക്ലബ്, കാനഡ സോഷ്യൽ ക്ലബിലെ പതിനാല് ബാച്ചിലേഴ്‌സ് ഡെലിഗേറ്റുകൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലംകൊണ്ട് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള അംഗീകാരമാണ് ഈ വേൾഡ് കോൺഫറൻസിലെ പങ്കാളിത്തമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ അലക്സ് വെള്ളാപ്പള്ളി അറിയിച്ചു. 2026 മേയ് മാസത്തിൽ ലാസ് വേഗസിലും ഹവായിലും നടക്കുന്ന വേൾഡ് കോൺഫറൻസിൽ പങ്കെടുക്കാൻ മെൽബൺ സോഷ്യൽ ക്ലബിലെ വനിതകൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഏതായാലും മെൽബൺ സോഷ്യൽ ക്ലബിലെ പുരുഷന്മാർ ലാസ് വേഗസിലെ നാഷനൽ കോൺഫറൻസിൽ പങ്കെടുക്കാൻ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. അടുത്ത നാഷനൽ കോൺഫറൻസ് 2027 ഓഗസ്റ്റിൽ മെൽബണിലും ന്യൂസീലൻഡിലെ ഓക്ക്‌ലൻഡിലുമായി നടക്കുമെന്ന് നാഷനൽ കോഓർഡിനേറ്റർ സണ്ണി വള്ളിക്കുളം (ഷിക്കാഗോ) അറിയിച്ചു.

Previous articleസെന്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് , പോളിസി & ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു
Next articleനമ്മുടെ ലോകം സാഹിത്യ മാസിക ബുക്ക് റീഡിംഗ് നവം.3 ന്

Leave a Reply