Home ഗൾഫ് ക്യുടീം പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

ക്യുടീം പ്രവാസി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

282
0

ദോഹ : ഖത്തറിലെ തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ക്യുടീം വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023-24 പ്രവര്‍ത്തനകാലത്തേക്കുള്ള പുതിയ ഭരണസമിതിയില്‍ പ്രസിഡന്റായി ജഹ്ഫര്‍ഖാന്‍,ജനറല്‍ സെക്രട്ടറിയായി അമീന്‍ അന്നാരയും തെരഞ്ഞെടുക്കപെട്ടു. ഇസ്മായില്‍ വള്ളിയേങ്ങലാണ് ട്രഷറര്‍.
ഇസ്മായില്‍ കുറുമ്ബടി ,നബ്ഷ മുജീബ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഷംല ജഹ്ഫര്‍ ,സാബിക് അബ്ദുള്ള ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. കണ്‍വീനര്‍മാരായി നൗഫല്‍ എംപി (സ്പോര്‍ട്സ്),ഉമ്മര്‍ കുട്ടി (സോഷ്യല്‍ മീഡിയ), നൗഫിറ ഹുസൈന്‍ (വിമണ്‍ എംപവര്‍മെന്റ്)എന്നിവരെയും തെരെഞ്ഞെടുത്തു. ഉമ്മെര്‍സാദിക് ,അബ്ദു റഹ്മാന്‍ എന്നിവര്‍തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

നുഐജയിലെ ഇന്‍സ്പയര്‍ ഹാളില്‍ നടന്നപൊതുയോഗത്തിന്റെ ഭാഗമായി സംഘടിപിച്ചക്വിസ് കോംപറ്റീഷനും കുട്ടികളുടെ കലാ മത്സരങ്ങളുംപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സുഹൈല്‍ എം വി ,അനീഷ് പി കെ ,ആരതി കെ ,മുത്തു ഐ സി ആര്‍ സി ,നൗഷാദ് ബാബു ,അഫ്സല്‍ വി പി ,മുഹമ്മദ് സഫ്‌വാന്‍ ,ബിജേഷ് കെ പി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍,അമീന്‍ അന്നാര, ജഹ്ഫര്‍ഖാന്‍, ഇസ്മായില്‍ കുറുമ്ബടി, നൗഫല്‍ എംപി,മുത്തു ഐ സി ആര്‍ സി, നൗഷാദ് ബാബു, ബിജേഷ്, ആരതി എന്നിവര്‍പരിപാടിക്ക് നേതൃത്വം നല്‍കി.

ഷഫീക് അറക്കല്‍

Previous articleമുഹമ്മദ് ബിന്‍ ഹസന്‍ ജാബര്‍ അല്‍ ജാബര്‍ ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍
Next articleപ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അടുത്തമാസം 22ന്

Leave a Reply