പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎസ് സന്ദര്‍ശിക്കും. ജൂണ്‍ 22 നാണ് അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം നടത്തുന്നത്. മോദിയുടെ ബഹുമാനര്‍ത്ഥം ഔദ്യോഗിക വിരുന്നും ഒരുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിച്ചു വരുന്നുണ്ട്. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സന്ദര്‍ശനം കൊണ്ട് ഉപകരിക്കുമെന്നാണ് വിലയിരുത്തുന്നത്.














