Home ഇന്ത്യ താനൂര്‍ ബോട്ട് അപകടം ; മാനേജരടക്കം നാല് പേര്‍ പിടിയില്‍

താനൂര്‍ ബോട്ട് അപകടം ; മാനേജരടക്കം നാല് പേര്‍ പിടിയില്‍

241
0

താനൂര്‍ : താനൂരിലെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേര്‍കൂടി അറസ്റ്റില്‍. ബോട്ട് സര്‍വീസ് മാനേജര്‍ താനൂര്‍ മലയില്‍ വീട്ടില്‍ അനില്‍കുമാര്‍ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പില്‍ ശ്യാംകുമാര്‍ (35), യാത്രക്കാരെ വിളിച്ചുകയറ്റാന്‍ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെ പുരയ്ക്കല്‍ ബിലാല്‍ (32), മറ്റൊരു ജീവനക്കാരനായ എളാരന്‍ കടപ്പുറം വടക്കയില്‍ സവാദ്(41) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, ബോട്ട് അപകടം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ തലവന്‍ റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

Previous articleസിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു , 87.33 ശതമാനം വിജയം ; വെബ്‌സൈറ്റുകളില്‍ അറിയാം
Next articleമുഹമ്മദ് ബിന്‍ ഹസന്‍ ജാബര്‍ അല്‍ ജാബര്‍ ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍

Leave a Reply