Home ഇന്ത്യ സുവര്‍ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്

സുവര്‍ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്

171
0

തിരുവനന്തപുരം : മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവര്‍ണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്. നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മറ്റൊരു നടനായ മുന്‍ കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാടിനും നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ നാടകത്തിലെ ഗാനം രചിച്ചിരിക്കുന്നത് ജോസ് കുമ്പിളുവേലി, കാനം ജയകുമാര്‍ എന്നിവരാണ്. സംഗീതം പോള്‍സണ്‍ പാലാ. ഓഗസ്ററ് 8 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് .25,000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

പ്രവാസി രത്ന അവാര്‍ഡ്,രാജന്‍ പി. ദേവ് അവാര്‍ഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതന്‍ സ്മാരക പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, തോപ്പില്‍ ഭാസി പുരസ്കാരം,വേള്‍ഡ് മലയാളി കൗണ്‍സില്‍ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയര്‍ലണ്ടിലെ മൈന്‍ഡ് ഐക്കോണ്‍ അവാര്‍ഡ്, തിരുവനന്തപുരം സംസ്കാര സാഹിത്യവേദിയുടെ സാഹിത്യ രത്ന പുരസ്കാരം എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടിയാണ് രാജു കുന്നക്കാട്ട്.

Previous articleമരണപ്പാച്ചില്‍ നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Next articleചെസും ബാഡ്മിന്റണും ചേര്‍ന്ന ചെസ്മിന്റണില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം

Leave a Reply