Home യൂറോപ്പ് ചെസും ബാഡ്മിന്റണും ചേര്‍ന്ന ചെസ്മിന്റണില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം

ചെസും ബാഡ്മിന്റണും ചേര്‍ന്ന ചെസ്മിന്റണില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം

1454
0

സ്ററുട്ട്ഗര്‍ട്ട് : ചെസ്മിന്റണ്‍, അഥവാ ചെസ്സും ബാഡ്മിന്റണും ചേരുന്ന കായികഇനം അധികം ആളുകള്‍ക്ക് പരിചയമായിട്ടില്ല. ഇന്ത്യയില്‍ ആദ്യമായി രൂപം കൊണ്ടതെങ്കിലും ഇത് വളരെ അറിയപ്പെടുന്ന ഒന്നല്ല. ഈ വര്‍ഷം നടന്ന ചെസ്മിന്റണ്‍ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സ്ററുട്ഗാര്‍ട്ടിന് വേണ്ടി പങ്കെടുത്ത ചിലര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അതില്‍, മിക്സഡ് ഡബിള്‍സ് ജൂനിയര്‍ വിഭാഗത്തില്‍ സിദ്ധി വിഷ്ണു ഉള്‍പ്പെടുന്ന ടീം ഒന്നാം സ്ഥാനം നേടി. ഫുവാദ് ഉള്‍പ്പെട്ട ടീം മൂന്നാം സ്ഥാനവും നേടി. ആശിഷ് ഉള്‍പ്പെട്ട ടീമിന് മെന്‍സ് ഡബിള്‍സിലും, എബിന്‍ ബാബു ഉള്‍പ്പെട്ട ടീമിന് മിക്സഡ് ഡബിള്‍സിലും രണ്ടാം സ്ഥാനങ്ങള്‍ ലഭിച്ചു. ഈയിനത്തില്‍ ഓരോ മത്സവും ചെസ്സ് ആയും ബാഡ്മിന്റണ്‍ ആയും ചേര്‍ന്നാണു നടത്തുന്നത്. കളിക്കാര്‍ ആദ്യം ചെസ്സില്‍ 5 മിനിറ്റ് ബ്ളിറ്റ്സ് ഗെയിം കളിക്കും. ചെസിലെ ഫലം അനുസരിച്ച് ബാഡ്മിന്റണ്‍ ഗെയിമില്‍ സര്‍വീസ് അഡ്വാന്റേജ് ലഭിക്കും.

Previous articleസുവര്‍ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്
Next articleകേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിനു ഇന്ന് (ഓഗസ്റ്റ് 9) തുടക്കം

Leave a Reply