Home ഗൾഫ് ബഹ്റൈനിൽ എത്തിയ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

ബഹ്റൈനിൽ എത്തിയ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.

140
0

മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും, ഇടുക്കി എം പി യുമായ ഡീൻ കുര്യാക്കോസ് എം പി യെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു. ജൂൺ 27 നു കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 നെ സംബന്ധിച്ചും, കഴിഞ്ഞ യൂത്ത് ഫെസ്റ്റിലൊന്നിൽ എം പി പങ്കെടുത്ത കാര്യവും, സംഘടനയുടെ പ്രവർത്തനങ്ങളും ചർച്ചയായി. ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, മെമ്പർഷിപ്പ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Previous articleക്‌നാനായ മര്‍ത്തമറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍
Next articleനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

Leave a Reply