ബര്‍മിംഗ്ഹാം: ക്‌നാനായ മര്‍ത്തമറിയം വനിതാ സമാജം യൂറോപ്പ് മേഖലാ സമ്മേളനത്തിന് മറ്റന്നാള്‍ ശനിയാഴ്ച ബെര്‍മിംഗ്ഹാമില്‍ തിരി തെളിയും. രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ഫാ: ജോമോന്‍ പുന്നൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലത്തെ ക്ലാസുകള്‍ക്ക് ഫാ: ജിന്‍സണ്‍ മുട്ടത്തുക്കൂന്നേല്‍ (ഫ്രാന്‍സിസ്‌കന്‍ കപ്പുച്ചിന്‍), പ്രശസ്ത ഗായകന്‍ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.ഫാ :സജി എബ്രഹാം പ്രസിഡണ്ടായി യൂറോപ്പിലെ വൈദികരുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടത്തുന്നത്. വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വനിതാ സമാജ അംഗങ്ങള്‍ ഈ മീറ്റിംഗില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മധ്യാഹ്ന പ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജ അംഗങ്ങള്‍ക്കുള്ള പ്രത്യേക പ്രോഗ്രാമും നടത്തപ്പെടുന്നതാണ്. നാലു മണിക്ക് പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിക്കും. സമ്മേളനം വിജയമാക്കി തീര്‍ക്കുവാന്‍ ബര്‍മിംഗ്ഹാം സെന്റ്: സൈമണ്‍സ് ക്‌നാനായ ഇടവകയിലെ വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.













