വിൽഷെയർ മലയാളി അസോസിയേഷൻ 7 മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി കിഡ്സ് പാർട്ടി സംഘടിപ്പിച്ചു. സ്വിൻഡൻ പാർക്ക് സൗത്ത് കമ്മ്യൂണിറ്റി സെന്ററിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി ഷിബിൻ വർഗ്ഗീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജിജി സജി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജയേഷ്, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ എന്നിവരോടൊപ്പം സൗമ്യ ജിനേഷ്, ജെയ്‌സ്, നിഷാന്ത് എന്നിവർ നേതൃത്വം നൽകി. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടെസി അജി, ബൈജു വാസുദേവൻ, തേജശ്രീ, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി, മറ്റ് കമ്മിറ്റി അംഗങ്ങൾ, വിൽഷെയർ വുമൺ ഫോറം പ്രതിനിധികൾ, മാതാപിതാക്കൾ എന്നിവരുടെ സഹകരണവും പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് വലിയ സംഭാവനയായി.












