Home അമേരിക്ക 2025 ഫിലാഡൽഫിയ പ്രൈമറി ഇലെക്ഷനിൽ മലയാളി സാന്നിധ്യം

2025 ഫിലാഡൽഫിയ പ്രൈമറി ഇലെക്ഷനിൽ മലയാളി സാന്നിധ്യം

151
0

ഫിലാഡൽഫിയ : 2025 ലെ ഫിലാഡൽഫിയ പ്രൈമറി ഇലെക്ഷനിൽ പ്രിസൈഡിങ്ങ് ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ അരുൺ കോവാട്ടിൻെറ സാന്നിധ്യം ശ്രെദ്ധേയമായി. അരുൺ കോവാട്ട് റിപ്പബ്ലിക്കൻ പാർട്ടി സിറ്റി സർക്കിളിലെ ഉദിച്ചുയരുന്ന നക്ഷത്രം ആണെന്നും പാർട്ടി പ്രെസിഡെന്റ്റ്‌ പദവിയിൽ എത്താൻ യോഗ്യൻ ആണെന്നും പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെരെസ് അഭിപ്രായപ്പെട്ടു. കഠിന പ്രെയത്നങ്ങളിലൂടെ ഉന്നതങ്ങളിൽ എത്തിച്ചേരാൻ അരുൺ കോവാട്ടിന് സാധിക്കട്ടെ എന്ന് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ വിൻസ് ഫെനർട്ടി ആശംസിച്ചു. ഫിലാഡൽഫിയയിലെ സാമൂഹിക വ്യാവസായിക മേഖലകളിൽ പ്രശസ്തനായ വിൻസെന്റ് ഇമ്മാനുവലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്ന അരുൺ കോവാട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഫിലാഡൽഫിയ ബ്യൂറോയിൽ അമേരിക്ക ഈ ആഴ്ച എന്ന പ്രോഗ്രാം പ്രെഡ്യൂസർ ഡോ കൃഷ്ണ കിഷോറിനൊപ്പവും പ്രവർത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടു പ്രോഗ്രാം പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രെദ്ധ നേടിയിട്ടുള്ള അദ്ദേഹം നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിഡെന്റ്റ്‌ കൂടിയാണ്.

Previous articleFBI ഡപ്യൂട്ടി ഡയറക്ടറുടെ ചീഫ് ഓഫ് സ്റ്റാഫായി അമേരിക്കൻ മലയാളി നിയമിതനായി
Next articleവിൽഷെയർ മലയാളി അസോസിയേഷൻ കിഡ്സ് പാർട്ടി സംഘടിപ്പിച്ചു

Leave a Reply