പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ‘ചിയേഴ്സ്’ (Cheers) ലെ ‘നോം പീറ്റേഴ്സൺ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ജോർജ് വെൻഡ് 76 വയസ്സിൽ അന്തരിച്ചു. ജോർജ് വെൻഡ് 1982 മുതൽ 1993 വരെ പ്രചരിച്ച ‘ചിയേഴ്സ്’ സിറ്റ്കോമിലെ നോം പീറ്റേഴ്സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആറു തവണ തുടർച്ചയായി എമി നോമിനേഷൻ നേടിയിരുന്നു. അദ്ദേഹത്തിന്റെ “Afternoon everybody” എന്ന പ്രശസ്തമായ അഭിവാദ്യവും ആരാധകരുടെ മനസ്സിൽ നിൽക്കുന്നു. 025 മെയ് 20-ന് വീട്ടിൽ വച്ചാണ് ജോർജ് വെൻഡ് അന്തരിച്ചത്. കുടുംബം സ്വകാര്യതയ്ക്ക് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ചിക്കാഗോയിൽ നിന്നുള്ള ഒരു പ്രശസ്ത കോമഡിയൻ കൂടിയായ ജോർജ് വെൻഡ് ‘ചിയേഴ്സിന് പുറമെ ‘ഫ്രേസർ’, ‘സാബ്രിന ദ ടീനേജ് വിച്’ തുടങ്ങിയ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.












