Home ഓഷിയാന ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; പ്രധാനറോഡുകൾ അടച്ചതോടെ ഗതാഗതസംവിധാനം താറുമാറായി

ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; പ്രധാനറോഡുകൾ അടച്ചതോടെ ഗതാഗതസംവിധാനം താറുമാറായി

173
0

ന്യൂ സൗത്ത് വെയിൽസിന്റെ മിഡ് നോർത്ത് കോസ്റ്റ് മേഖലയിൽ കനത്ത മഴയും അതിനെത്തുടർന്നുള്ള വെള്ളപ്പൊക്കവും മൂലം പ്രധാന ഗതാഗത മാർഗങ്ങൾ അടച്ചതോടെ പ്രദേശത്തെ യാത്രാ സംവിധാനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
പസഫിക് ഹൈവേയിലെ കൂപ്പെർനൂക്ക് മുതൽ പോർട്ട് മാക്വറി വരെയുള്ള ഭാഗങ്ങളിൽ ഇരുദിശകളിലുമുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഹൈവേയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായതോടെയാണ് അതികൃതർ ഈ ഭാഗങ്ങൾ അടയ്ക്കാൻ നിർബന്ധിതരായത്. പസഫിക് ഹൈവേയ്ക്ക് പുറമെ, ഓക്സ്ലി ഹൈവേ, ജിനാഗേ വേ, വാട്ടർഫോൾ വേ, ഫൈൽഫോർഡ് റോഡ്, നെൽസൺ ബേ റോഡ് തുടങ്ങിയ പ്രധാന റോഡുകളും അടച്ചിരിക്കുകയാണ്.

പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ സേന (SES) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയജലത്തിലൂടെ വാഹനമോടിക്കരുതെന്നും, ആവശ്യമെങ്കിൽ ഉടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നുമാണ് നിർദ്ദേശം. അടിയന്തര സഹായത്തിന് NSW സ്റ്റേറ്റ് എമർജൻസി സർവീസ് 132 500 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇതിനകം നിരവധി പ്രദേശങ്ങളിൽ SES രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും, നിലവിൽ നാശനഷ്ടങ്ങളെക്കുറിച്ച് നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Previous articleഅമേരിക്കൻ സിനിമാ- ടെലിവിഷൻ താരം ജോർജ് വെൻഡ് അന്തരിച്ചു
Next articleഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണസംഖ്യ നാലായി

Leave a Reply