Home ഇന്ത്യ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാൻ പ്രതിജ്ഞാബദ്ധം ; വി ശിവൻകുട്ടി

എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാൻ പ്രതിജ്ഞാബദ്ധം ; വി ശിവൻകുട്ടി

205
0

കണ്ണൂർ : അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂള്‍ കെട്ടിടോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ലിംഗഭേദമോ ജാതിയോ മതമോ കഴിവോ പരിഗണിക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം നല്‍കാൻ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പറഞ്ഞു. സ്‌പോർട്‌സ്, കല, പാഠ്യേതര പ്രവർത്തനങ്ങള്‍ എന്നിവയിലൂടെ സ്‌കൂളുകള്‍ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നു. കായിക വിദ്യാഭ്യാസത്തിനും കളരിപ്പയറ്റ് പോലുള്ള പരമ്ബരാഗത ആചാരങ്ങള്‍ക്കും കേരളം നല്‍കിയ ഊന്നല്‍ വിദ്യാർഥികളെ അച്ചടക്കവും പ്രതിരോധശേഷിയും ശക്തമായ സാംസ്‌കാരിക അഭിമാനവും വളർത്തിയെടുക്കാൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികള്‍ക്ക് അവരുടെ സമപ്രായക്കാർക്ക് തുല്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക പ്രോഗ്രാമുകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച്‌ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സുമേഷ് എം എല്‍ എ നിവേദനം നല്‍കിയതിനെതുടർന്ന് പ്ലാൻ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയാണ് അരോളി ഗവ: ഹയർ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിനു അനുവദിച്ചത്. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, കണ്ണൂർ പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യില്‍, കണ്ണൂർ ആർ ഡി ഡി ആർ. രാജേഷ് കുമാർ, എസ് എസ് കെ ജില്ലാ പ്രോജക്‌ട് കോർഡിനേറ്റർ ഇ.സി വിനോദ്, വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കെ പ്രകാശൻ, കെ നാരായണൻ, ടി അജയൻ, എല്‍.വി മുഹമ്മദ്, ആർ രേഖ, എം.കെ സുനന്ദ്, കെ.വി അരുണ, കെ.സി മഹേഷ്, എം മനോജ് കുമാർ, കെ.വി അശോകൻ എന്നിവർ സംസാരിച്ചു.

Previous articleഎല്ലാ സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്‌കൂളുകളും മഹര്‍ഷി വാത്മീകി സ്‌കൂളുകള്‍ എന്ന് പുനര്‍നാമകരണം ചെയ്യും ; സിദ്ധരാമയ്യ
Next articleദോഹയില്‍ ഇന്ന് കോഴിക്കോടിന്റെ ആഘോഷം

Leave a Reply