Home ഗൾഫ് ദോഹയില്‍ ഇന്ന് കോഴിക്കോടിന്റെ ആഘോഷം

ദോഹയില്‍ ഇന്ന് കോഴിക്കോടിന്റെ ആഘോഷം

212
0

ദോഹ : മിഠായിത്തെരുവും മനാഞ്ചിറ മൈതാനവും എസ്.കെ പ്രതിമയും മുതല്‍ കോഴിക്കോടിന്റെ പൈതൃകവും സാഹിത്യവും ചരിത്രവുമെല്ലാം പകർത്തി ദോഹയില്‍ ഇന്ന് കോഴിക്കോട്ടുകാരുടെ ഉത്സവാഘോഷ ദിനം. ഖത്തറിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് കോഴിക്കോട്’ (ഫോക് ഖത്തർ) അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘നമ്മള്‍ കോഴിക്കോട്’ ആഘോഷ പരിപാടികള്‍ക്ക് വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി 11 വരെ അല്‍ മെഷാഫിലെ പൊഡാർ പേള്‍ സ്കൂള്‍ വേദിയാകും. കോഴിക്കോടിന്റെ യുനെസ്കോ സാഹിത്യ നഗര പദവിയുടെ ആഘോഷം കൂടിയായാണ് ‘നമ്മള്‍ കോഴിക്കോട്’ ദോഹയില്‍ അരങ്ങേറുന്നത്. കോഴിക്കോടിന്റെ പാർലമെന്റ് അംഗം എം.കെ. രാഘവൻ എം.പി, മേയർ ബീനാ ഫിലിപ്, കെ.കെ. രമ എം.എല്‍.എ, സാഹിത്യകാരന്മാരായ കല്‍പറ്റ നാരായണൻ, പി.കെ. പാറക്കടവ് എന്നിവർ അതിഥികളായെത്തും. രാവിലെ പൂക്കളത്തോടെ ആരംഭിക്കുന്ന ആഘോഷപ്പകലില്‍ ഒമ്ബത് മണിക്ക് മെഗാ പായസ മത്സരം അരങ്ങേറും. ഉച്ച 1.30ഓടെ പൊതു പരിപാടികള്‍ക്ക് തുടക്കമാകും. ഇന്ത്യൻ അംബാസഡർ വിപുല്‍ പങ്കെടുക്കും. നാല് മണിക്ക് സാഹിത്യ സദസ്സും രാത്രി ഏഴ് മുതല്‍ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.

Previous articleഎല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാൻ പ്രതിജ്ഞാബദ്ധം ; വി ശിവൻകുട്ടി
Next articleരണ്ടാം ലോക മഹായുദ്ധത്തിൽ 64 സൈനികരുമായി മുങ്ങിയ ബ്രിട്ടീഷ് അന്തർവാഹിനി കടലിൽ കണ്ടെത്തി

Leave a Reply