Home ഇന്ത്യ “ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

“ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

232
0

തിരുവനന്തപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ “ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
ദര്‍ബാര്‍ ഹാളിന് മുന്നിലെ കൃഷിത്തോട്ടത്തില്‍ നിന്നാണ് വിളവെടുത്തത്. മന്ത്രിമാരായ പി. പ്രസാദ്, ജി.ആര്‍.അനില്‍, ജെ.ചിഞ്ചു റാണി. വി.എന്‍.വാസവന്‍, റോഷി അഗസ്റ്റിന്‍, വി.അബ്ദുറഹ്മാന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. രാജന്‍, ഓ.ആര്‍. കേളു തുടങ്ങിയവരും പച്ചക്കറി തോട്ടത്തില്‍ മുഖ്യമന്ത്രിക്കൊപ്പം എത്തി.സംസ്ഥാനം പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ സെക്രട്ടറിയേറ്റില്‍ തുടക്കം കുറിച്ച പദ്ധതിയാണ് “ഓണത്തിന് ഒരു മുറം പച്ചക്കറി’. കര്‍ഷകര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ,സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഇത്തവണ പൂകൃഷിയും വലിയ തോതില്‍ സെക്രട്ടറിയേറ്റില്‍ ചെയ്തിരുന്നു. പൂന്തോട്ടവും സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

Previous articleഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഓണാഘോഷം കേരളീയ സംസ്കാരം വിളിച്ചോതുന്ന ദൃശ്യാനുഭവമായി
Next articleഷാര്‍ജയില്‍ 100 മസ്ജിദുകള്‍; പദ്ധതിക്ക് 800 മില്യണ്‍ ദിര്‍ഹം

Leave a Reply