Home ഗൾഫ് ഷാര്‍ജയില്‍ 100 മസ്ജിദുകള്‍; പദ്ധതിക്ക് 800 മില്യണ്‍ ദിര്‍ഹം

ഷാര്‍ജയില്‍ 100 മസ്ജിദുകള്‍; പദ്ധതിക്ക് 800 മില്യണ്‍ ദിര്‍ഹം

367
0

ഷാർജ | എമിറേറ്റിലുടനീളം 60 പള്ളികള്‍ നിർമിക്കുന്നതിനും 40 എണ്ണം നവീകരിക്കുന്നതിനുമുള്ള 800 ദശലക്ഷം ദിർഹത്തിന്റെ വികസന പദ്ധതിക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. ഡയറക്‌ട് ലൈൻ പ്രോഗ്രാമില്‍ ഷാർജ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്്ലാമിക് അഫയേഴ്‌സ് ചെയർമാൻ അബ്ദുല്ല ഖലീഫ ബിൻ യാറൂഫ് അല്‍ സബൂസിയാണ് ഇക്കാര്യം അറിയിച്ചത്.പ്രധാന തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന പള്ളികളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. 95 ശതമാനം പള്ളികളും നവീകരിക്കും. അടുത്ത രണ്ട് വർഷത്തിനുള്ളില്‍ പുതിയ പള്ളികള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ സബൂസി പറഞ്ഞു. കൂടാതെ, കല്‍ബ നഗരത്തിലെ ശ്മശാനങ്ങള്‍ പരിപാലിക്കാനും മെച്ചപ്പെടുത്താനും ഭരണാധികാരി അധികാരികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ പൊതുവായ രൂപം മെച്ചപ്പെടുത്തുക, റോഡുകള്‍ നവീകരിക്കുക, പാർക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുക, ക്രമരഹിതമായ ചെടികളും മരങ്ങളും വൃത്തിയാക്കുക എന്നിവ നിർവഹിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

Previous article“ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Next articleഇന്ത്യയിലേക്ക് പുതിയ കപ്പല്‍ പാത ആരംഭിച്ച്‌ സൗദി അറേബ്യ.

Leave a Reply