Home യൂറോപ്പ് ലണ്ടനിൽ ഇന്ത്യ, പാക് പതാകകൾ വീശി ഒരുമിച്ച് ‘ജയ് ഹോ’ പാടി ഇന്ത്യക്കാരും പാകിസ്താനികളും

ലണ്ടനിൽ ഇന്ത്യ, പാക് പതാകകൾ വീശി ഒരുമിച്ച് ‘ജയ് ഹോ’ പാടി ഇന്ത്യക്കാരും പാകിസ്താനികളും

242
0

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അധികാരത്തിന്റെ കടിഞ്ഞാൺ ഇന്ത്യക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു പുതിയ യു​ഗത്തിന്റെ ഉദയമാണ് ഈ ദിനം ഓർമിപ്പിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ആർ.റഹ്മാന്റെ ‘ജയ് ഹോ’ എന്ന ​ഗാനം യു.കെയിലെ തെരുവിൽ ആലപിക്കുന്ന ഒരു ​ഗായകനും അദ്ദേഹത്തിന് ചുറ്റുംനിന്ന് ഇന്ത്യ, പാക് പതാകകൾ പിടിച്ച് ഗാനം ഏറ്റുപാടുന്ന കുറേ മനുഷ്യരുടേയും വീഡിയോ ശ്രദ്ധ നേടുകയാണ്. ‘ഇന്ത്യക്കാരും പാകിസ്താനികളും ലണ്ടനിൽ ഒരുമിച്ച് ജയ് ഹോ പാടുന്നു’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം പേരാണ് കണ്ടത്.

രണ്ട് ദിവസം മുൻപ് ഷെയർ ചെയ്ത വീഡിയോക്ക് നിരവധി കമന്റുകളും ലഭിച്ചു. ഇന്ത്യയും പാകിസ്താനുമായി വിഭജിച്ചവരുടെ നാട്ടിൽതന്നെ വിഭജിക്കപ്പെട്ടവർ ഒന്നാകുന്ന സുന്ദരമായ ഒരു കാഴ്ചയെന്നാണ് ചിലര്‍ കമന്റായി പോസ്റ്റ് ചെയ്തത്‌. ‘ഇന്ത്യക്കാരും പാകിസ്താനികളും തമ്മിലുള്ള ബന്ധം നമുക്ക് കാണാൻ കഴിയും. ആ ജനങ്ങൾ മറ്റുരാജ്യങ്ങളിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്’ എന്നായിരുന്നു അതിൽ ഒരു കമന്റ്. ‘യു.കെ വിഭജിച്ചു, യു.കെയിൽ ഒരുമിച്ചു’ എന്നായിരുന്നു മറ്റൊരു കമന്റ്.

Previous articleകേരളത്തിൽ കനത്ത മഴ തുടരുന്നു ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Next articleകുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം ; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ

Leave a Reply