Home ഗൾഫ് കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം ; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ

കുറഞ്ഞ നിരക്കിൽ ഒമാനിലേക്ക് പറക്കാം ; ലോ ഫെയർ- മെഗാ സെയിലുമായി സലാം എയർ

271
0

കുറഞ്ഞ ചിലവില്‍ ഇനി ഒമാനിലേക്ക് പറക്കാം. ഒമാനിലെ ലോ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ ‘ലോ ഫെയർ- മെഗാ സെയിൽ’ ലോഞ്ച് പ്രഖ്യാപിച്ചു. ഇതുവഴി ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ലോ ഫെയര്‍ മെഗാ സെയില്‍ ഓഫറിലൂടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ഓഫര്‍ ലഭിക്കുക. ബഹ്‌റൈന്‍, ബാഗ്ദാദ്, ദുബായ്, ദോഹ, ദമാം, ഫുജൈറ, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് 2024 സെപ്റ്റംബർ 16 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവില്‍ ഓമാനിലേക്കുള്ള വിമാനങ്ങളിലാണ് ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കുക. കിഴിവ് നിരക്കുകള്‍ 180 ദിര്‍ഹം മുതല്‍ ആരംഭിക്കും. എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ http://www.salamair.com- മാത്രമേ ഈ നിരക്കുകള്‍ ലഭ്യമാക്കൂ. മൊബൈൽ ആപ്പുകളിലും ഇത് ലഭ്യമാകും.

Previous articleലണ്ടനിൽ ഇന്ത്യ, പാക് പതാകകൾ വീശി ഒരുമിച്ച് ‘ജയ് ഹോ’ പാടി ഇന്ത്യക്കാരും പാകിസ്താനികളും
Next articleബ്രിസ്‌ബെയ്ന്‍ : ചെമ്പോതയില്‍ രഞ്ജിത്ത് സി ഏലിയാസ്

Leave a Reply