Home ഗൾഫ് അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയി ലേക്കും കൂടി പുതിയ ഇന്‍ഡിഗോ സര്‍വീസുകള്‍

അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയി ലേക്കും കൂടി പുതിയ ഇന്‍ഡിഗോ സര്‍വീസുകള്‍

262
0

അബുദബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്. അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. അബുദബി-മംഗളൂരു റൂട്ടില്‍ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാകും. ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് അബുദബിയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാവുക. ആഗസ്റ്റ് 10 മുതല്‍ കോയമ്പത്തൂര്‍-അബുദബി സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് നഗരങ്ങളിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ് വ്യാപിപ്പിച്ചത്.

Previous articleകാലിഫോർണിയ : കൊല്ലേട്ട് പുള്ളോലിക്കൽ ഷൈനി വർഗ്ഗീസ്
Next articleഅര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് ; അന്വേഷണം ഇനി പുഴ കേന്ദ്രീകരിച്ച്‌, നാവിക സേനയ്‌ക്കൊപ്പം കരസേനയും ഇന്നിറങ്ങും

Leave a Reply