Home ഇന്ത്യ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

315
0
A pedestrian wades through a flooded street after heavy rains in Chennai on December 4, 2023. Cyclone Michuang is expected to make landfall on December 5 along the southern coast. (Photo by R__SATISH_BABU / AFP)

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളില്‍ ജാഗ്രത നിർദേശം നല്‍കി.

Previous articleഇനി വിമാന ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല, പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ
Next articleവയനാട്ടില്‍ കനത്ത മഴ ; ദേശീയ പാതയില്‍ വെള്ളക്കെട്ട് , ഗതാഗതം സ്തംഭിച്ചു

Leave a Reply