വയനാട് : ജില്ലയില്‍ കനത്ത മഴ തുടരുന്നു.ദേശീയ പാത 766 ല്‍ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കല്‍പ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. നൂല്‍പ്പുഴ പഞ്ചായത്തില്‍ 3 ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്താൻ മന്ത്രി ഒ ആർ കേളു ഇന്ന് വിവിധ സ്ഥലങ്ങള്‍ സന്ദർശ്ശിക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാറോട് രാജുവിന്റെ വീട്ടിലും അദ്ദേഹമെത്തും. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.











