Home ഗൾഫ് റവ. ഫാദര്‍ ക്രിസ്‌ സെബിയ്ക്ക്‌ സ്വീകരണം നല്‍കി

റവ. ഫാദര്‍ ക്രിസ്‌ സെബിയ്ക്ക്‌ സ്വീകരണം നല്‍കി

244
0

കുവൈത്ത്സിറ്റി : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ്‌ വെക്കേഷന്‍ ബൈബിള്‍ സ്ക്കൂളിനു നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന, ഓ.വി.ബി.എസ്‌. അസിസ്റ്റന്റ്‌ ഡയറക്ടറും അങ്കമാലി ഭദ്രാസനത്തിലെ വൈദീകനുമായ ഫാ. ക്രിസ്‌ സെബിയ്ക്ക്‌ സ്വീകരണം നല്‍കി.
മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, സണ്‍ഡേസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിബു അലക്സ്‌, സണ്‍ഡേസ്ക്കൂള്‍ ട്രഷറാര്‍ ഷെറി ജേക്കബ്‌ കുര്യന്‍, ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌, ഭദ്രാസന കൗണ്‍സിലംഗം ദീപക്‌ അലക്സ്‌ പണിക്കര്‍ എന്നിവര്‍ സന്നിതരായിരുന്നു. ഏപ്രില്‍ 10 മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകള്‍ 20-നു അവസാനിക്കും.

Previous articleഐ എസ് സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ‘ഫുട്സാല്‍ -2023’ന് ആവേശ്വജ്വലതുടക്കം
Next articleകനത്ത മഴ ; കുവൈത്തില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് (ഏപ്രില്‍ 12-ന്)അവധി

Leave a Reply