Home ഗൾഫ് ഐ എസ് സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ‘ഫുട്സാല്‍ -2023’ന് ആവേശ്വജ്വലതുടക്കം

ഐ എസ് സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ‘ഫുട്സാല്‍ -2023’ന് ആവേശ്വജ്വലതുടക്കം

238
0

ദോഹ : ഇന്ത്യന്‍ എംബസിയുടെ അനുബന്ധ കായിക സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്സാല്‍ 2023 ന്‌ആ വേശ്വജ്വലതുടക്കം. ഏപ്രില്‍ 9 മുതല്‍ 16 വരെ അല്‍ അറബ് സ്റ്റേഡിയത്തില്‍ രാത്രി 9 മുതല്‍ 12 വരെയാണ് മത്സരങ്ങള്‍ ക്രമീകരിചിരിക്കുന്നത്. ഖത്തറിലെ 12 പ്രമുഖടീമുകളാണ് ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കുന്നത്. ഉത്ഘാടനദിവസം നടന്ന വാശിയേറിയ മത്സരങ്ങളില്‍ ഇസ്ലാമിക്‌ എക്സ്ചേഞ്ച് ഓര്‍ബിറ്റ് എഫ് സി, ഒലെ എഫ് സി, അല്‍ മര്‍ഖിയ എഫ് സി, യൂ സി സി എഫ് സി, ഹിലാലിയന്‍സ് എഫ് സി എന്നിവര്‍ വിജയികളായി.

ഉല്‍ഘാടന ചടങ്ങില്‍ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഐ എസ് സി പ്രസിഡന്റ് ഇ.പി അബ്ദുള്‍ റഹ്മാന്‍,ഐ എസ് സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ നിഹാദ് അലി, പ്രദീപ്‌ പിള്ള, ശാലിനി തിവാരി, ദീപേഷ് ഗോവിന്ദന്‍, ദീപക് ചുക്കാല, തൃപ്തി കാല എന്നിവര്‍ പങ്കെടുത്തു. ജോണ്‍ ദേശായി പുരുഷോത്തമന്‍ എന്നിവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഷഫീക് അറക്കല്‍

Previous articleഖത്തറിലെ ആദ്യ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Next articleറവ. ഫാദര്‍ ക്രിസ്‌ സെബിയ്ക്ക്‌ സ്വീകരണം നല്‍കി

Leave a Reply