കുവൈത്ത്‌സിറ്റി : കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് രാജ്യത്തെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്ത്ഥികള്ക്ക് ബുധന്‍ ,വ്യാഴം ദിവസങ്ങളില്‍ അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . നേരത്തെ, ബുധനാഴ്ച സ്‌കൂളുകള്‍ ഉച്ചയ്ക്ക് 12 വരെ നടത്താന്‍ അനുവദിച്ചിരുന്നെങ്കില്ലും, രാത്രിയോടെ മന്ത്രാലയം അവധി പ്രഖ്യപിച്ചതായിട്ടാണ് റിപ്പോര്‍ട്ടുള്ളത്. മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം വ്യാഴാഴ്ച ഓണ്‍ലൈന്‍ മുഖേന ക്ലുസുള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍,ചില ഇന്ത്യന്‍ സ്‌കൂളുകള്‍ ഇപ്പോള്‍ തന്നെ 13-ന് അവധി നല്‍കിയിരിക്കുകയാണ്. മോശം കാലാവസ്ഥയുെട അടിസ്ഥാനത്തില്‍ പൊതുജനങ്ങളും,വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടിയന്തര ഘട്ടത്തില്‍ 112 നമ്ബര്‍ ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.ആഭയന്തര മന്ത്രാലയവും പൊതുജനങ്ങളോടെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












