Home അമേരിക്ക മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് മിത്രാസ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ എട്ടിന്

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് മിത്രാസ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ എട്ടിന്

256
0

ന്യൂജേഴ്സി : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് മിത്രാസ് ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ മിത്രാസ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഈ വര്‍ഷം അരങ്ങേറുന്നത് ന്യൂ ജേഴ്‌സിയിലുള്ള ക്ലിഫ്ടണ്‍
നഗരം വേദിയാക്കിയാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നിറവര്‍ണങ്ങളുടെ ഉത്സവത്തിനു മാറ്റ് കൂട്ടുന്നതിനായി നോര്‍ത്ത് അമേരിക്കയിലെ അനുഗ്രഹീത കലാകാരന്മാരോടൊപ്പം പ്രസിദ്ധ അഭിനേത്രികളായ മാന്യയും, സുവര്‍ണയും, പിന്നണിഗായകന്‍ ഫ്രാങ്കോയും, കൂടാതെ സെലിബ്രിറ്റി ഡാന്‍സറും കോറിയോഗ്രാഫറും ആയ നീരവ് ബവ്ലേച്ഛയും അണിനിരക്കുന്നു.

നോര്‍ത്ത് അമേരിക്കന്‍ ഇന്ത്യക്കാര്‍ നിര്‍മിച്ച ഷോര്‍ട് ഫിലിം അവാര്‍ഡ് ഫെസ്റ്റിവലും ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരികുന്നു. ഈ വര്‍ഷം മുപ്പത്തിരണ്ടോളം സിനിമകള്‍ മത്സര രംഗത്തുള്ളതായി അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ ദീപ്തി നായര്‍ അറിയിച്ചു. സിനിമ മേഖലയില്‍നിന്നുമുള്ള എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, അഭിനേത്രിമാരായ മാന്യ നായിഡു, സുവര്‍ണ്ണ മാത്യു, നടനും നിര്‍മിതാവുമായ ടോം ജോര്‍ജ്, അവാര്‍ഡ് ജൂറി കമ്മിറ്റിഅംഗങ്ങള്‍ എന്നിവര്‍ അവാര്‍ഡ് നിര്‍ണയം അവസാനഘട്ടത്തിലെത്തിയെന്നു അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മിത്രാസ് ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ സ്‌പോണ്‌സര്‍മാരായി മലബാര്‍ ഗോള്‍ഡിനോടൊപ്പം ഹെഡ്ജ് ന്യൂയോര്‍ക്കും, ടേസ്റ്റ് ഓഫ് കേരളയും, സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടും, ലോവി റീയല്‍റ്റിയും കൂടി ചേരുന്നു. ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് മറ്റു വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നു പ്രോഗ്രാമിന്റെ ഡയറക്ടര്‍മാരായ സ്മിത ഹരിദാസ്, പ്രവീണ മേനോന്‍, ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍, ശോഭ ജേക്കബ് എന്നിവരറിയിച്ചു.

ഈ വര്‍ഷത്തെ അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കുവാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും, വിജയത്തിനായുള്ള എല്ലാ സഹായങ്ങളും എല്ലാവരും നല്‍കണമെന്നും, പരിപാടിയിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നതായും അവാര്‍ഡ് നെറ്റിന്റെ ഗുഡ് വില്‍ അംബാസിഡര്‍മാരായ ദീത്ത നായര്‍, ബോബിബാല്‍, ഡോക്ടര്‍ എലിസബത്ത് മാമന്‍ എന്നിവരറിയിച്ചു. ജാതിമതസംഘടനാ വ്യത്യാസങ്ങള്‍ക്കു അതീതമായി കലയേയും, കലാകാരന്മാരെയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന എല്ലാ കലാസ്വാദകരേയും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കയിലുള്ള തനതായ കലാകാരന്മാരെ വളര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി 2011-ല്‍ സ്ഥാപിതമായ മിത്രാസ് ആര്‍ട്‌സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ചൊരു കലാ സംഘടനയായി അമേരിക്കയില്‍ പേരെടുത്തു കഴിഞ്ഞു. തുടര്‍ന്നും മിത്രാസ് അമേരിക്കന്‍ കലാകാരന്മാരുടെ വളര്ച്ചയ്ക്ക് വേണ്ടി തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുമെന്നു അറിയിച്ചു. ഈ കലാ സംരംഭത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമങ്ങളോടും, കല,സാംസ്‌ക്കാരിക, സാമൂഹിക സംഘടനകളോടും ഉള്ള നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.

ജിനേഷ് തമ്പി

Previous articleവേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനില്‍ ഊഷ്മള സ്വീകരണം
Next articleപാക്കിസ്ഥാൻ പട്ടാളത്തിൽ ആദ്യമായി ക്രിസ്ത്യൻ വനിത ബ്രിഗേഡിയർ പദവിയിലെത്തി

Leave a Reply