പാക്കിസ്ഥാൻ ആർമിയിൽ ആദ്യത്തെ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയർ. ഒറ്റ നക്ഷത്രമുള്ള ജനറൽ പദവിയിൽ എത്തിയത് ഹെലൻ മേരി റോബെർട്സ്. പാതോളജിസ്റ്റായി ആർമി മെഡിക്കൽ കോർസിൽ 26 വർഷം സേവനം അനുഷ്‌ഠിച്ച റോബെർട്സിന്റെ പ്രൊമോഷൻ പാക്ക് സേനയിൽ യോഗ്യത പരിഗണിക്കുന്നതിന് തെളിവാണെന്നു ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ചൂണ്ടിക്കാട്ടി. നേരത്തെ മേജർ ജനറൽ നിഗർ ജോഹർ പാക്ക് ആർമിയിലെ ആദ്യത്തെ വനിതാ സർജൻ ജനറൽ ആയിരുന്നു. റോബെർട്സിന്റെ കയറ്റത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് അഭിനന്ദനം അറിയിച്ചു. ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്ന് ആദ്യമായി അത്രയും ഉയർന്ന റാങ്കിൽ എത്തി അവർ ചരിത്രം സൃഷ്ടിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. റോബെർട്സിന്റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു.














