Home അമേരിക്ക വേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനില്‍ ഊഷ്മള സ്വീകരണം

വേണു രാജാമണിക്കു ഡാളസ് കേരള അസോസിയേഷനില്‍ ഊഷ്മള സ്വീകരണം

240
0

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ബഹു. വേണു രാജാമണിക്കു ജൂണ്‍ 2 ഞായറാഴ്ച വൈകുന്നേര ഇന്ത്യ കള്‍ച്ചറല്‍ & എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു ഊഷ്മള സ്വീകരണം നല്‍കി.കേരള അസോസിയേഷന്‍ ഡയറക്ടര്മാരായ സുബിന്‍ ഫിലിപ്പ്, നിഷ മാത്യു എന്നിവര്‍ അതിഥികള്‍ക്കു പൂച്ചെണ്ടുകള്‍ നല്‍കി വേദിയില്‍ സ്വീകരിച്ചു. 2017 മുതല്‍ 2020 വരെ നെതര്‍ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍, ഹേഗിലെ രാസായുധ നിരോധന സംഘടനയുടെ (OPCW) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, ഇന്ത്യന്‍ നയതന്ത്രജ്ഞനും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൊഫസര്‍, ഹരിയാനയിലെ സോനിപട്ടിലുള്ള ഒ.പി. ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളില്‍ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പഠിപ്പിക്കുന്ന ഫാക്കല്‍റ്റിയായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന വേണു രാജാമണി അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

വൈകീട്ട് 5 മണിക് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അനശ്വരന്‍ മാംമ്പിള്ളി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനും കാന്‍സര്‍ സ്‌പെഷിലിസ്റ്റുമായ ഡോ എം.വി പിള്ള മുഖ്യാഥിതിയ പരിചയപ്പെടിത്തി. തുടര്‍ന്നു പ്രവാസജീവിതം അനുഭവങ്ങളും ആഖ്യാനങ്ങളുമെന്ന വിഷയത്തെ ആസ്പദമാക്കി ഡോ വേണുരാജാമണി മുഖ്യ പ്രസംഗം നടത്തി. തുടര്‍ന്ന് സദസ്സില്‍ നിന്നും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ ,കേരളം ലിററി സൊസൈറ്റി ഓഫ് ഡാളസ് സെക്രട്ടറി ഹരിദാസ് തകപ്പന്‍, ഡയറക്ടര്‍ സിജു വി ജോര്‍ജ് ,അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര എന്നിവരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു വേണുരാജാമണി സമുചിത മറുപടി നല്‍കി. സെക്രട്ടറി മന്‍ജിത് കൈനിക്കര(സെക്രട്ടറി) നന്ദി പറഞ്ഞു. തുടര്‍ന്ന് വേണുരാജാമണി അസോസിയേഷന്‍ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു. ലൈബ്രറി ഡയറക്ടര്‍ ബേബി കൊടുവത്തു ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പി പി ചെറിയാന്‍

Previous articleരാജ്യത്തെ ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും ; നിതിന്‍ ഗഡ്കരി
Next articleമലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് മിത്രാസ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ എട്ടിന്

Leave a Reply