അബുദാബി: യുഎഇയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലില്‍ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനിലയില്‍ നേരിയ കുറവും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അബുദാബിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസായും ദുബായിയില്‍ 30 ഡിഗ്രി സെല്‍ഷ്യസായും താപനിലയില്‍ കുറവുണ്ടാകും. തീവ്രത കുറഞ്ഞ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനില്‍ കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പൊടി നിറഞ്ഞ സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.














