Home ഗൾഫ് വെയിലും മഴയും കൊള്ളേണ്ട ; യാത്രക്കാര്‍ക്ക് സൗജന്യ സ്മാര്‍ട്ട് കുടയുമായി ദുബായ് ആര്‍ടിഎ

വെയിലും മഴയും കൊള്ളേണ്ട ; യാത്രക്കാര്‍ക്ക് സൗജന്യ സ്മാര്‍ട്ട് കുടയുമായി ദുബായ് ആര്‍ടിഎ

308
0

ദുബായ് : പൊതുഗതാഗത യാത്രക്കാര്‍ക്ക് ‘ഷെയേര്‍ഡ് കുടകള്‍’ വാഗ്ദാനം ചെയ്യുന്ന സേവനവുമായി ദുബായ്. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യും പ്രമുഖ കനേഡിയന്‍ സ്മാര്‍ട്ട് അംബ്രല്ല ഷെയര്‍ സര്‍വീസ് കമ്പനിയായ അംബ്രാസിറ്റിയും സഹകരിച്ചാണ് സൗജന്യ സേവനം നടപ്പാക്കുന്നത്. നിലവില്‍ അല്‍ ഗുബൈബ ബസ് ആന്‍ഡ് മെട്രോ സ്റ്റേഷനില്‍ ‘സൗജന്യ’ സ്മാര്‍ട്ട് കുട സേവനം ആരംഭിച്ചു. മഴയും വെയിലുമേല്‍ക്കാതെ കുട ചൂടി നടക്കണമെന്നുണ്ടെങ്കില്‍ നോല്‍ കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട് കുട വാടകയ്ക്കെടുക്കാം. ഉപയോഗ ശേഷം ഇവ തിരിച്ചേല്‍പ്പിക്കണം. പദ്ധതി വിജയകരമാണെങ്കില്‍ മൂന്ന് മാസത്തിന് ശേഷം മറ്റ് മെട്രോ ബസ് സ്റ്റേഷനുകളിലേക്കും സര്‍വീസ് ആരംഭിക്കും.

ബര്‍ദുബായ് അല്‍ ഗുബൈബ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും സ്ഥാപിച്ച പ്രത്യേക അംബ്രല്ല ഷെയറിങ് നെറ്റ്‌വര്‍ക് മെഷീനില്‍ നിന്ന് നോല്‍ കാര്‍ഡ് ഉപയോഗിച്ച് കുടയെടുക്കാം. ഉപയോഗ ശേഷം ഇവിടെ തന്നെ അത് തിരിച്ചേല്‍പ്പിക്കാനും സംവിധാനമുണ്ട്. തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ കുടയുടെ വില നോല്‍ കാര്‍ഡില്‍ നിന്ന് ഈടാക്കും. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പെട്ടെന്ന് മഴ പെയ്താലോ, ചൂടത്തോ സുഖകരമായി നടക്കാനാകും വിധമാണ് കുട ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Previous articleതൃശ്ശൂര്‍ ലത്തീൻ പള്ളിയിൽ ഓശാന ഞായർ ചടങ്ങുകളിൽ പങ്കെടുത്ത് സുരേഷ് ഗോപി
Next articleആവശ്യങ്ങള്‍ നേടിയെടുക്കുന്നതല്ല ജീവിതത്തില്‍ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാര്‍ത്ഥന, റവ രജീവ് സുകു ജേക്കബ്

Leave a Reply