ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഇടവക ദിനാഘോഷം സെന്‍റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പാൾ പ്രഫ. സൂസൻ ഏലിയാസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വികാരി റവ. ഫാ. ജോയ്‌സൺ തോമസ്, സി.ഐ. ഐപ്പ്, സാബു എബ്രഹാം, ഷാജി ജോർജ്, ഷാജി ഫിലിപ്പ് കടവിൽ, ചെറിയാൻ ബേബി എന്നിവർ പങ്കെടുത്തു.












