Home അമേരിക്ക ആവശ്യങ്ങള്‍ നേടിയെടുക്കുന്നതല്ല ജീവിതത്തില്‍ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാര്‍ത്ഥന, റവ രജീവ് സുകു ജേക്കബ്

ആവശ്യങ്ങള്‍ നേടിയെടുക്കുന്നതല്ല ജീവിതത്തില്‍ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാര്‍ത്ഥന, റവ രജീവ് സുകു ജേക്കബ്

312
0

മെസ്‌ക്വിറ്റ് (ഡാളസ്) : നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കുകയെന്നതല്ല നമ്മില്‍ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാര്‍ത്ഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാളസ് സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്‌ബോധിപ്പിച്ചു ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ കഷ്ടാനുഭവ ആഴ്ച യോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ സന്ധ്യാ പ്രാര്‍ത്ഥനയില്‍ ദൈവവചന ശുശ്രുഷ നിര്‍വഹിക്കുകയായിരുന്നു അച്ചന്‍.ദേവാലയത്തില്‍ കടന്നുവന്ന പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്നും മുഴങ്കാല്‍ മടക്കി കൈകളുയര്‍ത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഉത്തരമരുളുമെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു

ക്രിസ്തു ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ജീവിതത്തില്‍ പാലിച്ച് ചില സുപ്രധാന ശീലങ്ങളെ കുറിച്ച് അച്ഛന്‍ പ്രതിപാദിച്ചു. ദേവാലയത്തില്‍ പതിവായി കടന്നുവരുന്നു,മറ്റുള്ളവരെ ഉപദേശിക്കുന്ന, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മൂന്ന് ശീലങ്ങള്‍ കര്‍ത്താവിനുണ്ടായിരുന്നതായി അച്ചന്‍ ദൈവവചനങ്ങളെ ആധാരമാക്കി വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഈ കഷ്ടാനുഭവ ആഴ്ച അര്‍ത്ഥവത്തായിത്തീരുമെന്നും അച്ചന്‍ പറഞ്ഞു. മറ്റുള്ളവരെ ഉപദേശിക്കുന്നതിനും പതിവുപോലെ കര്‍ത്താവ് സമയം ചെലവഴിച്ചിരുന്നു. തന്‍ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം ജീവിതത്തിലൂടെ തെളിയിക്കുവാന്‍ കഴിഞ്ഞു വെന്നത് നമുക്കൊരു മാതൃകയാണ് ദൈവവചനം വായിച്ച് പഠിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതിനു ശേഷം ആയിരിക്കണം മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നും ഉദ്‌ബോധിപ്പിച്ചു ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് ഇടവക വികാരി റവ ഷൈജു സി ജോയ്, രാജന്‍ കുഞ്ഞ് സി ജോര്‍ജ് ബിനു തര്യയന്‍ തുടങ്ങിയവര്‍ നെത്ര്വത്വം നല്‍കി.

പി പി ചെറിയാന്‍

Previous articleവെയിലും മഴയും കൊള്ളേണ്ട ; യാത്രക്കാര്‍ക്ക് സൗജന്യ സ്മാര്‍ട്ട് കുടയുമായി ദുബായ് ആര്‍ടിഎ
Next articleചിക്കാഗോ രൂപത വൈദീകന്‍ ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍

Leave a Reply