ഗാര്‍ലാന്‍ഡ് (ഡാളസ്): ഡാലസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച ലോകവനിതാ ദിനാഘോഷം നൂതന പരിപാടികള്‍ ,,പുതുമയാര്‍ന്ന അവതരണരീതികള്‍ എന്നിവ കൊണ്ട് ആകര്‍ഷകമായി. ഡാളസ് കേരള അസോസിയേഷന്‍ ചരിത്രത്തില്‍ ആസ്വാദകരുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലര്‍ത്തുന്നതായിരുന്നു ലോകവനിതാ ദിനാഘോഷം. മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു അസോസിയേഷന്‍ ആര്ട്ട് ഡയറക്ടര്‍ ജെയ്‌സി ജോര്‍ജ് സ്വാഗതമാശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.പ്രദീപ് നാഗനൂലില്‍ ഉദ്ഘാടന പ്രസംഗം നടത്തി. ജാന്‍സി റാണി , മാര്‍ഗ്രെറ്റ് താച്ചര്‍ , ഇന്ദിര ഗാന്ധി തുടങ്ങിയ വനിതകള്‍ ലോക ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്ത ധീരതയുടെ പര്യായങ്ങള്‍ ആയിരുന്നുവെന്നു അവരില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനനിരതരാകുവാന്‍ സ്ത്രീകള്‍ മുനോട്ടു വരണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യ പ്രധാന മന്ത്രി പദം ഏറ്റെടുക്കണമെന്നു രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കാതെ രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വനിതയാണ് സോണിഗാന്ധിയെന്നും , അവരുടെ മാതൃക എല്ലാ വനിതകള്‍ക്കും അനുകരണനീയമാണെന്നും നാഗനൂലില്‍ പറഞ്ഞു. ലോകവനിതാ വനിതാ ദിനത്തില്‍ എല്ലാ സ ഹോദരിമാര്‍ക്കും അമ്മമാര്‍ക്കും ആശംസകള്‍ അറിയിച്ചു അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു വനിതാദിന കവിതാ ശ്രീമതി ഉഷാ നായര്‍ ആലപിച്ചു സ്ത്രീശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റീന തോമസ് മുഖ്യ പ്രഭാക്ഷണവും . സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും എന്ന വിഷയത്തെ കുറിച്ച് ശ്രീമതി ലിഫി ചെറിയാനും പ്രഭാഷണം നടത്തി ഡാളസ് ഫോര്‍ത്തവര്‍ത്തു മെട്രോപ്ലെക്‌സില്‍ നിന്നും കോരിച്ചൊരിയുന്ന മഴയെപോലും അവഗണിച്ചു എത്തിച്ചേര്‍ന്ന നാല്‍പ്പതില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലേഡീസ് അണിനിരന്ന ഫാഷന്‍ ഷോ:ഹാളില്‍ തിങ്ങി നിറഞ്ഞ കാണികളുടെ മനം കവര്‍ന്നു.
അസോസിയേഷന്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദി പറഞ്ഞു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദി പറഞ്ഞു.സംഘടനയുടെ ആദ്യലോകവനിതാ ദിനാഘോഷാ പരിപാടി ഇ ത്രയും വിജയകരമാകുന്നതിനു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അസോസിയേഷന്‍ ഭാരവാഹികള്‍ പ്രത്യകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു മന്‍ജിത് പറഞ്ഞു . തുടര്‍ന്നു എല്ലാവര്ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ തയാറാക്കിയ വിഭവ സമ്രദ്ധമായ ഡിന്നറും ആസ്വദിച്ചാണ് അംഗങ്ങള്‍ യാത്രയായത്. മുന്‍ പ്രസിഡന്റ് ബോബെന്‍ കൊടുവത്തു , ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാം,ഡിറക്ടര്മാരായ സിജു വി ജോര്‍ജ്, രാജന്‍ ഐസക്,പീറ്റര്‍ നെറ്റോ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പി പി ചെറിയാന്‍












