ഡാളസ് : നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ഗാനശുശ്രൂഷ “ബെതല്ഹേം നാദം’ ശനിയാഴ്ച രാത്രി 7.30ന് നടത്തപ്പെടുന്നു.
ഭദ്രാസന അധിപൻ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നല്‍കും. ഭദ്രാസനത്തിലുള്ള വിവിധ ശാഖകളിലെ യുവജനസഖ്യത്തിന്‍റെ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.
ഗായക സംഘങ്ങള്‍ ആലപിക്കുന്ന ഗാനങ്ങള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ ശാന്തിയും സമാധാനവും പ്രത്യാശയും നിറയ്ക്കും എന്ന് ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്‍റ് റവ. സാം കെ ഈശോ പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്മസ് ഗാനശുശ്രൂഷയുടെ തത്സമയ പ്രക്ഷേപണം മാര്‍ത്തോമ്മാ മീഡിയ, ഡിഎസ്‌എംസി, അബാ ന്യൂസ് എന്നീ മാധ്യമങ്ങളിലൂടെ ലഭ്യമാണെന്ന് ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ഥനാപൂര്‍വമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവണമെന്ന് ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി അഭ്യര്‍ഥിച്ചു.











