Home ഇന്ത്യ കോവിഡ് വ്യാപനം ; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ കേന്ദ്രം

കോവിഡ് വ്യാപനം ; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ കേന്ദ്രം

286
0

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗംവിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തും. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലും നൂറിനു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായും അല്ലാതെയും വിവിധ ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്യും. സംസ്ഥാനത്ത് തിങ്കളാഴ്ച 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ 88.78 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 1970 ആയി ഉയര്‍ന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കണമെന്നും പോസിറ്റീവ് സാമ്ബിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്കി. അതേസമയം, ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നേക്കും. ഇന്ന് ഓണ്‍ലൈനായാകും യോഗം ചേരുക. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്.

Previous articleകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവ കേരള യാത്ര നിര്‍ത്തിവയ്ക്കണം ; പിസി ജോര്‍ജ്
Next articleമണിപ്പൂരില്‍ വീണ്ടും നിരോധനാജ്ഞ ; പ്രഖ്യാപിച്ചത് രണ്ട് മാസത്തേക്ക്

Leave a Reply