ദോഹ : ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ദേശീയ ദിനം ഡിസംബര്‍ 18 നാണ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി. ബഹ്‌റൈനിലും ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്കും അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18 ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍!
സൗദി അറേബ്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേരാണ് പിടിയിലായത്. ഇവരെ ജവാസത്ത് വിഭാഗമാണ് പിടികൂടിയത്.
പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസവും ജിദ്ദ വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ അധികൃതര്‍ പിടികൂടിയിരുന്നു. മൊബൈല്‍ ഫോണില്‍ വിപിഎൻ ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സൗദി പോലീസിൻറെ ശ്രദ്ധയില്‍പ്പെട്ടാല്‍ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ ചെയ്താല്‍ 10 ലക്ഷം റിയാല്‍ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവോ ചിലപ്പോള്‍ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുന്നത്.












